എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്റ്‌സ് ലക്ചര്‍ സീരീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ഹൈക്കെ ഒബര്‍ലിന്‍.

ചെറുതുരുത്തി: കേരളത്തിന്‍റെ സംസ്‌കൃത-നാടക-അഭിനയ രംഗമായ കൂടിയാട്ടം ലോകശ്രദ്ധ നേടിയിട്ടുണ്ടെന്നും ലോകത്താകമാനമുള്ള സര്‍വകലാശാലകളിലും അക്കാദമിക സ്ഥാപനങ്ങളിലും ആധുനിക നാടക വേദിക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് കൂടിയാട്ടം പഠനവിഷയമായിട്ടുണ്ടെന്നും ഡോ. ഹൈക്കെ ഒബര്‍ലിന്‍. കേരള കലാമണ്ഡലവും കേരള സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്റ്‌സ് ലക്ചര്‍ സീരീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ജര്‍മ്മനിയിലെ ട്യൂബന്‍ഗന്‍ സര്‍വകലാശാലയിലെ ഇന്റോളജി ആന്റ് കംപാരിറ്റീവ് റിലീജിയന്‍ വിഭാഗം പ്രൊഫറായ ഡോ. ഹൈക്കെ ഒബര്‍ലിന്‍.

ജനുവരി 1 മുതല്‍ 10 വരെ കേരള കലാമണ്ഡലം വള്ളത്തോള്‍ നഗര്‍ ക്യാമ്പസ്സിലും നിള ക്യാമ്പസ്സിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റീജിയണല്‍ സെന്റര്‍ തിരുന്നാവായയിലും, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലും ഡോ. ഹൈക്കെയുടെ ലക്ചറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 1 ന് കേരള കലാമണ്ഡലത്തില്‍ വെച്ച് വൈകീട്ട് 5.00 മണിക്ക് കേരള സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കലാമണ്ഡലം ഭരണ സമിതി അംഗങ്ങളായ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ടി.കെ. വാസു, വാസന്തി മേനോന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം. നീലകണ്ഠന്‍, നിള ക്യാമ്പസ് ഡയറക്ടര്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.


Post A Comment: