രാവിലെ ചായയ്ക്കൊപ്പം കഴിച്ച ഉള്ളിവടയോടൊപ്പം ഒരു സ്വര്‍ണ്ണമോതിരം ഫ്രീ കിട്ടിയാലോ! അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറയാന്‍ വരട്ടെ.


രാവിലെ ചായയ്ക്കൊപ്പം കഴിച്ച ഉള്ളിവടയോടൊപ്പം ഒരു സ്വര്‍ണ്ണമോതിരം ഫ്രീ കിട്ടിയാലോ! അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പറയാന്‍ വരട്ടെ. ഉള്ളിവടയ്ക്കൊപ്പം സ്വര്‍ണ്ണമോതിരം ഫ്രീ കിട്ടിയത് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഒരു പ്രവാസിയ്ക്കാണ്. ആലക്കോട് ടൗണിലുള്ള മില്‍മ ബൂത്തിനടുത്തുള്ള ലഘുഭക്ഷണശാലയില്‍ നിന്നാണ് പ്രവാസിയായ അനീഷ് അനീഷ് ജോസഫ് ഉള്ളിവട വാങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കടയില്‍ ചായകുടിക്കാന്‍ കയറിയ അനീഷിന്റെ ശ്രദ്ധയില്‍ ഉള്ളിവടയ്ക്കുള്ളിലെ തിളങ്ങുന്ന ലോഹഭാഗം ശ്രദ്ധയില്‍ പെടുകയായിരുന്നു. പരിശോധനയില്‍ സംഗതി തനി സ്വര്‍ണ്ണമാണെന്ന് മനസ്സിലായി. കടകളിലേയ്ക്ക് ലഘുഭക്ഷണസാധനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന കേന്ദ്രത്തില്‍ നിന്നാവാം സ്വര്‍ണ്ണമോതിരം എത്തിയതെന്നാണ് അനുമാനം. ഉള്ളിവട ഉണ്ടാക്കുമ്ബോള്‍ കയ്യില്‍ നിന്ന് ഊരിവീണതാകാനാണ് സാധ്യത. അവകാശി വന്നാല്‍ സ്വര്‍ണ്ണമോതിരം തിരിച്ചുകൊടുക്കാമെന്നാണ് അനീഷിന്റെ തീരുമാനം.

Post A Comment: