ലോക കേരള സഭയിലെ ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ.ജിയെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം: ലോക കേരള സഭയിലെ ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ.ജിയെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യം എന്നത്​ ആരാധനാപൂര്‍വം നോക്കിതൊഴേണ്ട ശ്രീകോവിലുകളല്ല, അകത്ത് ചെന്ന് സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവര്‍ത്തി മണ്ഡലമാണെന്ന്​ ആദ്യം ചൂണ്ടിക്കാട്ടിയത്​ എ.കെ.ജിയാണെന്ന്​ പിണറായി അനുസ്​മരിച്ചു.
ജനാധിപത്യത്തില്‍ പാര്‍ലമ​െന്‍റി​ന്‍റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയ മഹാനാണ്​​ എ.കെ.ജി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴങ്ങേണ്ട ഇടമല്ല പാര്‍ലമെന്‍റ്​. അത്​ ജീവിക്കാന്‍ വേണ്ടി കഷ്​ടപ്പെടുന്നവരുടെ വികാരം അലയടിക്കേണ്ട ഇടമായിരുന്നുവെന്നും​ പിണറായി പറഞ്ഞു. എ.കെ.ജി കാട്ടിയ വഴി തന്നെയായിരുന്നു പാര്‍ലമെന്‍റ്​ പിന്നീട്​ എന്നും സഞ്ചരിച്ചത്​. അവിടെ ജനവികാരം അലയടിച്ചു. അവരുടെ ആശയാഭിലാഷം പ്രതിഫലിച്ചു. ലോക കേരള സഭയിലും അത്​ തന്നെയാണ്​ ഉണ്ടാകേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി. 

Post A Comment: