കോവളം തീരത്ത് പുതിയ അതിഥികളെത്തി. എത്തിയത് മനുഷ്യരല്ല തേഡ് മീനുകള്‍കോവളം തീരത്ത് പുതിയ അതിഥികളെത്തി. എത്തിയത് മനുഷ്യരല്ല തേഡ് മീനുകള്‍. ക്യാറ്റ് ഫിഷ് എന്നറിയുന്ന ഇവ കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും എത്തി തീരത്തിനും വിദേശികള്‍ക്കും കൗതുകമായത്. ഓരോ മണിക്കൂര്‍ ഇടവിട്ട് വലയെറിഞ്ഞപ്പോഴെല്ലാം കുരുക്കില്‍പ്പെട്ടത് തേഡിന്‍റെ കൂട്ടമാണത്രേ. ഇന്നലെ മാത്രം ഉച്ചവരെ രണ്ടായിരത്തിലധികം തേഡുമീനുകള്‍ കിട്ടിയെന്നാണ് ഏകദേശ കണക്ക്. ഏതാണ്ട് 500 ഗ്രാം വീതമുള്ള മീനുകളാണു കിട്ടിയത്. ഓരോന്നിനും 40 മുതല്‍ 50 വരെ രുപ വരെ തീരത്ത് വിലയുണ്ടായിരുന്നുവത്രെ. അധികം പരിചിതമല്ലാത്ത മീനുകളെ കണ്ട വിദേശികളുള്‍പ്പെടെയുള്ളവര്‍ കൗതുകത്തോടെ വന്നു കൂടി. പൂച്ചകളെപ്പോലെ മീശരോമങ്ങളുള്ളതിനാലാണത്രെ ക്യാറ്റ് ഫിഷ് എന്ന പേര് ഇതിനുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ട തേഡ് മീനുകളെക്കുറിച്ചു വിശദമായ പഠനം നടത്തുമെന്നു വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇവയുടെ സ്പീഷീസ് അടക്കമുള്ളവ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രം മേധാവി ഡോ.എം.കെ.അനില്‍, ശാസ്ത്രജ്ഞ ഡോ.സൂര്യ എന്നിവര്‍ പറഞ്ഞു. വായ്ക്കുള്ളില്‍ വച്ച്‌ മുട്ടവിരിയിക്കുന്നുവെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. മുട്ടകളും രുചികരമാണ്.

Post A Comment: