പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്‍ (മഹേഷ് ) അന്തരിച്ചു.



കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്‍ (മഹേഷ് ) അന്തരിച്ചു. ഹൃദയാഘാതം മൂലം പുലര്‍ച്ചെ 2 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു മരണം. കേരള ലളിത കലാ അക്കാദമി അവാര്‍ഡ്, സി എന്‍ കരുണാകരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഇടപ്പള്ളി പോണേക്കര പീലിയാടാണ് വീട്. സംസ്കാരം വൈകീട്ട് 5ന് ഇടപ്പള്ളി ശ്മശാനത്തില്‍.

Post A Comment: