വി.ടി. ബല്‍റാം എംഎല്‍എയുടെ നടപടി ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം. മണി.


ഇടുക്കി: എകെജിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച വി.ടി. ബല്‍റാം എംഎല്‍എയുടെ നടപടി ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം. മണി. എ.കെ.ജി ബാല പീഢകനാണെന്ന ബല്‍റാമിന്‍റെ ഫേസ്ബുക്ക് കമന്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും ബല്‍റാമിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രൂക്ഷമായതോടെ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മറുപടി. വിവാഹ സമയത്ത് സുശീല ഗോപാലന്‍റെ പ്രായം 22 വയസായിരുന്നു. അങ്ങനെയെങ്കില്‍ പത്ത് വര്‍ഷം നീണ്ട പ്രണയത്തില്‍ അവര്‍ക്ക് എത്ര വയസുണ്ടാകുമെന്ന് കണക്കാക്കാവുന്നതേ ഉള്ളൂ എന്നാണ് വാദം. എ.കെ.ജിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച്‌ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് നടക്കില്ലെന്നും ബല്‍റാം വിശദീകരിച്ചിരുന്നു.


Post A Comment: