അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്കോഴിക്കോട്: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അരമനകണക്ക്എന്ന തലക്കെട്ടില്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസ് സീറോ മലബാര്‍ സഭയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു.  60 കോടിയുടെ കടം വീട്ടാന്‍ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്. അതിരൂപതക്ക് കോടികളുടെ നഷ്ടമുണ്ടാക്കി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചവര്‍ എത്ര ഉന്നതരായാലും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വൈദികര്‍ രംഗത്തു വന്നിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വിനിയോഗിക്കാന്‍ വിദേശ മിഷണറി സംഘം കൈമാറിയ ഭൂമി പോലും കരാര്‍ ലംഘിച്ച് വില്‍ക്കുകയായിരുന്നു. എന്നാല്‍, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടനിലക്കാരന്‍ കരാര്‍ ലംഘിച്ച് ഭൂമി 36 പേര്‍ക്കായി വിറ്റു എന്നാണ് അതിരൂപതയുടെ നിലപാട്.

Post A Comment: