മന്നം ജയന്തിസമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നും മന്നം യുവജനവേദി സംസ്ഥാന സമിതികോട്ടയം: ദുബായില്‍ ജയില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് എന്‍എസ്എസ് ഇടപെടണമെന്നും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു മന്നം ജയന്തിസമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നും മന്നം യുവജനവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഒരു ന്യുനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളായിരുന്നെങ്കില്‍ ഇത്തരമൊരു ദുര്യോഗം ഉണ്ടാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി,അനൂപ് പയ്യപ്പാടി,സുനില്‍കുമാര്‍ കീരനാട്ട്,സുഭാഷ് വാഴൂര്‍പ്രശാന്ത് പുതുപ്പള്ളിടി.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post A Comment: