പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് ഉള്‍പ്പെടെ ഇനി വിര്‍ച്വല്‍ ഐഡി മതിയാകുംദില്ലി: ആധാര്‍ നമ്പറുളളവര്‍ക്ക് വിര്‍ച്വല്‍ ഐഡി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് ഉള്‍പ്പെടെ ഇനി വിര്‍ച്വല്‍ ഐഡി മതിയാകും ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ചോര്‍ത്തപ്പെടുന്നുവെന്നുമുളള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പരിഷ്‌കാര നടപടികളുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. 
ആധാര്‍ നമ്പറുളളവര്‍ക്ക് 16 അക്ക വിര്‍ച്വല്‍ ഐഡി നല്‍കാനാണ് തീരുമാനം. ആധാര്‍ നിര്‍ബന്ധമുളള ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഇനിമുതല്‍ ഈ ഐഡി മതിയാകും. ആധാര്‍ നമ്പര്‍ നല്‍കുന്നതിന് പകരം വിര്‍ച്വല്‍ ഐഡിയിലൂടെ തന്നെ ആളുകളുടെ പേരും മേല്‍വിലാസവും ചിത്രവും നേടാനാകും. വ്യക്തികളുമായി ബന്ധപ്പെട്ട മറ്റ് സ്വകാര്യവിവരങ്ങളിലേക്ക് കടക്കുന്നത് തടയാനാകുമെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അവകാശവാദം. മാത്രമല്ല, ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും വെബ്‌സൈറ്റ് മുഖേന വിര്‍ച്വല്‍ ഐഡി നേടാം. പുതിയ ഐഡി ലഭിക്കുമ്പോള്‍ പഴയത് റദ്ദാകും. വിര്‍ച്വല്‍ ഐഡിക്ക് നിശ്ചിത കാലാവധിയുണ്ടാകും. ഇത് എത്രനാളേക്ക് എന്നത് ഉപയോക്താവിന് വേണമെങ്കില്‍ തീരുമാനിക്കാം.

Post A Comment: