എം.പി. വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനമായി
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനമായി. യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയുടെ ഭാഗമാകാനുളള തീരുമാനം വ്യാഴാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരുന്നു. പിന്നീട് സംസ്ഥാന സമിതി അത് അംഗീകരിക്കുകയും ചെയ്തു. ഇന്നു സംസ്ഥാന കൌണ്‍സില്‍ യോഗത്തിനു ശേഷം ഇക്കാര്യം വീരേന്ദ്രകുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് ഇടതുപക്ഷത്തേക്ക് മടങ്ങാന്‍ ജെഡിയു തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഒന്നടങ്കമാണ് തീരുമാനം കൈകൊണ്ടത്. മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ.പി.മോഹനനും നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇതാണ് ശരിയായ സമയമെന്ന് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന സെക്രട്ടറി ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവച്ച്‌ യോഗം ബഹിഷ്ക്കരിച്ചു. നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.


Post A Comment: