കാഡല്‍ ജീന്‍സണ്‍ രാജയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നുതിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവരെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാഡല്‍ ജീന്‍സണ്‍ രാജയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. അപസ്മാരത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേഡലിന് വെള്ളിയാഴ്ച ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ മോശമായത്. മരുന്നുകളോട് നേരിയ തോതില്‍ മാത്രമാണ് പ്രതികരണം. വ​െന്‍റിലേറ്ററിന്‍റെ സഹായത്തില്‍ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post A Comment: