തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട .
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒന്നരകിലോ കെപ്റ്റാമിന്‍ ആണ് ആണ് പിടികൂടിയത്. അന്തരാഷ്ട്ര വിപണയില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് കസ്റ്റ്റംസ് പിടികൂടിയത്. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് കൊണ്ടുപോകുന്ന ബാഗേജിനുളളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ശ്രീലങ്കന്‍ എയര്‍വേയിലായിരുന്നു കൊണ്ട് പോകേണ്ടിയിരുന്നത്. കൊല്ലത്തെ ഒരു പച്ചക്കറി സ്ഥാപനത്തിന്‍റെ പേരിലാണ് കണ്ടെയിനര്‍ ബുക്ക് ചെയ്തിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി.

Post A Comment: