സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലായിരുന്ന എല്ലാവരും മോചിതരായതായി റിപ്പോര്‍ട്ട്​.


റിയാദ്​: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലായിരുന്ന എല്ലാവരും മോചിതരായതായി റിപ്പോര്‍ട്ട്​. പിടിയിലായവര്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന്​ സന്നദ്ധമായതിനെ തുടര്‍ന്നാണ്​ മോചനം സാധ്യമായത്​. ക്രമവിരുദ്ധമായി ആര്‍ജിച്ച 100 ശതകോടി ഡോളര്‍ തിരിച്ചുപിടിച്ച്‌​ പൊതുഖജനാവിന്​ മുതല്‍ക്കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്​ കഴിഞ്ഞവര്‍ഷം നവംബര്‍ നാലിന്​ നടപടി ആരംഭിച്ചത്​. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ 200 ലേറെ പേരെ റിറ്റ്​സ്​ കാള്‍ട്ടണില്‍ തടവിലാക്കിയിരുന്നു. ഒത്തുതീര്‍പ്പിന്​ സന്നദ്ധരായവരെ നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നൊന്നായി പുറത്തുവിട്ടിരുന്നു. 

Post A Comment: