ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് കുറ്റവിമുക്തനാണെന്ന് കോടതി കണ്ടെത്തി.തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് കുറ്റവിമുക്തനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ അനുകൂല വിധി വന്ന സ്ഥിതിക്ക് മന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരികെവരാമെന്നും ശശീന്ദ്രന്‍ പ്രതീക്ഷിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശീന്ദ്രന്‍റെ പ്രതീക്ഷകള്‍ നടപ്പാകാനുള്ള സാധ്യതയാണ് കൂടുതല്‍.

Post A Comment: