പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. തിങ്കളാഴ്ച രാവിലെ മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കിയിലാണ് അപകടമുണ്ടായത്. മരിച്ച വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ബസില്‍ ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായി പോലീസ് പറയുന്നു. അപകടം നടക്കുന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടയാള്‍ പ്രദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. പരിസരവാസികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരെ കരയ്ക്കെത്തിച്ചു. ദോംകല്ലില്‍ നിന്നും മുര്‍ഷിദാബാദിലേക്ക് പോകുകയായിരുന്ന ബസ് രാവിലെ 8.30 ഓടെയാണ് അപകടത്തില്‍പെട്ടത്.


Post A Comment: