ഐ.എസ്​.ആര്‍.ഒ ചെയര്‍മാനായി കെ.ശിവനെ നിയമിച്ചുദില്ലി: ഐ.എസ്​.ആര്‍.ഒ ചെയര്‍മാനായി കെ.ശിവനെ നിയമിച്ചു. എ.എസ്​ കിരണ്‍ കുമാറിന്​ പകരമാണ് നിലവിലെ വി.എസ്​.എസ്​.സി ഡയറക്​ടറായിട്ടുള്ള​ കെ. ശിവന്‍ ​ഐ.എസ്​.ആര്‍.ഒയുടെ തല​പ്പത്തേക്ക്​ എത്തുന്നത്. പുതിയ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന്​ വര്‍ഷത്തേക്കായിരിക്കും അദ്ദേഹം ​ഐ.എസ്​.ആര്‍.ഒയുടെ തലപ്പത്ത്​ തുടരുക. മദ്രാസ്​ ​ഐ.ഐ.ടിയില്‍ നിന്ന്​ എയ്​റോനോട്ടിക്കന്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ ആളാണ്​ കെ.ശിവന്‍. ​ഐ.ഐ.എസ്​.സി ബംഗളൂരുവില്‍നിന്ന്​ ബിരുദാനന്തര ബിരുദവും ബോംബൈ ​ഐ.ഐ.ടിയില്‍ നിന്ന്​ പി.എച്ച്‌​.ഡിയും നേടിയിട്ടുണ്ട്​. എയ്​റോനോട്ടിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട നിരവധി ജേണലുകളില്‍ അദ്ദേഹം ലേഖനങ്ങളെഴുതിയിട്ടുണ്ട്​.

Post A Comment: