ഐ എസ് കേസുകളില്‍ ഉള്‍പ്പെട്ട മറ്റ് ചിലരുമായുള്ള ഷെഫിന്‍ ജഹാന്‍റെ ബന്ധം കണ്ടെത്താനും എന്‍ഐഐ ശ്രമം നടത്തിയിരുന്നു

ഷെഫിന്‍ ജഹാന് കനകമല ഐ എസ് കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എന്‍ഐഎ. ഇതിന്‍റെ ഭാഗമായി കനകമല കേസിലെ പ്രതികളെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യും.
വിയ്യൂര്‍ സെന്‍റ്രല്‍ ജയിലിലുള്ള ടി മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷെഫിന്‍ ജഹാനെ രണ്ട് വട്ടം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഐ എസ് ഏജന്‍റുമായി ഇയാള്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് നേരത്തേ എന്‍ഐഎ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.
ഐ എസ് കേസുകളില്‍ ഉള്‍പ്പെട്ട മറ്റ് ചിലരുമായുള്ള ഷെഫിന്‍ ജഹാന്‍റെ ബന്ധം കണ്ടെത്താനും എന്‍ഐഐ ശ്രമം നടത്തിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് കനകമല കേസില്‍ ഉള്‍പ്പെട്ട ചില വ്യക്തികളുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന നിഗമനമുണ്ടായത്. ഹാദിയയുമായുള്ള ഷെഫിന്‍റെ വിവാഹം യുവതിയുടെ അച്ഛന്‍ അശോകന്‍റെ ഹരിജിയെ തുടര്‍ന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി തമിഴ്നാട്ടിലെ ഹോമിയോ കോളേജില്‍ പഠനം തുടരാന്‍ യുവതിക്ക് അവസരം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെ ഷെഫിന്‍ ജഹാന്‍ കോളേജില്‍ പോയി യുവതിയെ കാണുന്നുമുണ്ട്.


Post A Comment: