അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊലീസ് ചെക്ക് പോയന്‍റിലേക്ക് കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. പ്രാദേശിക സമയം 12:15 നായിരുന്നു ആക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. പഴയ ആഭ്യന്തര മന്ത്രാലയ കെട്ടിടം, യൂറോപ്യന്‍ യൂണിയന്‍, ഹൈ പീസ് കൌണ്‍സില്‍ ഓഫീസുകള്‍ക്കടുത്താണ് സ്ഫോടനം നടന്ന സ്ഥലം. ഒരാഴ്ച മുമ്പ് താലിബാന്‍ തീവ്രവാദികള്‍ കാബുളിലെ ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Post A Comment: