ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ഫലസ്തീനെയും ഇസ്രായേലിനെയും രണ്ടു രാഷ്ട്രങ്ങളായി കാണാനുള്ള യു.എസ് നയമാണ് തകര്‍ക്കപ്പെട്ടത്.റാമല്ല: 1967ലെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്നതും കിഴക്കന്‍ ജറുസലം തലസ്ഥാനവുമായ ഫലസ്തീനെ അംഗീകരിക്കുന്നതു വരെ ഇ​സ്രാ​യേ​ലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടെന്ന് ഫ​ല​സ്​​തീ​ന്‍ ലി​ബ​റേ​ഷ​ന്‍ ഒാ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (പി.​എ​ല്‍.​ഒ) തീരുമാനം. പി.​എ​ല്‍.​ഒയുടെ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗമാണ് ഇതുസംബന്ധിച്ച ശിപാര്‍ശ ഫലസ്തീന്‍ പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസിന് കൈമാറാന്‍ തീരുമാനിച്ചത്. ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയില്‍ അന്തിമ തീരുമാനം മെഹ്മൂദ് അബ്ബാസ് സ്വീകരിക്കും. ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ല്‍ ത​ല​സ്​​ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച യു.​എ​സ്​ ന​ട​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭാ​വി ​പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കാനാണ്​ അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കിലെ നഗരമായ റാമല്ലയില്‍ ഫലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത വേദിയായ പി.​എ​ല്‍.​ഒ. യോഗം ചേര്‍ന്നത്. 1967ലെ ആറു ദിവസം നീണ്ട ഇസ്രായേല്‍ യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്ന ഫലസ്തീന്‍ അതിര്‍ത്തികളും കിഴക്കന്‍ ജറുസലം തലസ്ഥാനവും ഇസ്രായേല്‍ അംഗീകരിക്കണം എന്നാണ് 1990ലെ ഒാസ് ലോ കരാറില്‍ പറയുന്നത്. ഇക്കാര്യം അംഗീകരിച്ചാണ് ഇസ്രായേല്‍ കരാറില്‍ ഒപ്പിട്ടത്. ഇതിന് വിരുദ്ധമായാണ് ജ​റുസ​ല​മിനെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം യു.എസ് എംബസി ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ നിന്ന് മാറ്റാന്‍ ട്രംപ് ഉത്തരവിട്ടു. ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ഫലസ്തീനെയും ഇസ്രായേലിനെയും രണ്ടു രാഷ്ട്രങ്ങളായി കാണാനുള്ള യു.എസ് നയമാണ് തകര്‍ക്കപ്പെട്ടത്.

14ാം തീയതി ആരംഭിച്ച ഫ​ല​സ്​​തീ​ന്‍ നേ​താ​ക്ക​ളു​ടെ യോ​ഗം ഹ​മാ​സും ഇ​സ്​​ലാ​മി​ക്​ ജി​ഹാ​ദും ബ​ഹി​ഷ്​​ക​രി​ച്ചിരുന്നു. സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട യോ​ഗം ഇ​സ്രാ​യേ​ല്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്​​ഥ​ല​ത്തു​ വെ​ച്ച്‌​ ന​ട​ത്തു​ന്ന​തി​ലെ എ​തി​ര്‍​പ്പാ​ണ്​ ബ​ഹി​ഷ്​​ക​ര​ണ​ത്തി​ന്​ കാ​ര​ണമായത്. 

Post A Comment: