ന​ട​ന്‍ പ​ദ്മ​ശ്രീ മോ​ഹ​ന്‍​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നല്‍കി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലയുടെ ആദരംതേ​ഞ്ഞി​പ്പ​ലം: ന​ട​ന്‍ പ​ദ്മ​ശ്രീ മോ​ഹ​ന്‍​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ഡിലിറ്റ് നല്‍കി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലയുടെ ആദരം. കാ​മ്പ​സി​ലൊ​രു​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഡി​ലി​റ്റ് ദാ​നം നടന്നത്. സം​സ്ഥാ​ന ഗ​വ​ര്‍​ണ​റും ചാ​ന്‍​സ​ല​റു​മാ​യ പി.​സ​ദാ​ശി​വം, പ്രോ​ചാ​ന്‍​സ​ല​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, സി​ന്‍​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മ​ല​യാ​ള സി​നി​മാ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കും രാ​ജ്യ​ത്തെ മ​റ്റു ഭാ​ഷ​ക​ളി​ലെ സി​നി​മാ അ​ഭി​ന​യ മി​ക​വ് പ​രി​ഗ​ണി​ച്ചു​മാ​ണ് മോ​ഹ​ന്‍​ലാ​ലി​ന് കാ​ലി​ക്ക​ട്ട് സര്‍വകലാശാലയുടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ന​ല്‍​കിയത്. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​യ പി.​ടി ഉ​ഷ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ 103 മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹന്‍ലാന്‍ പറഞ്ഞു. തന്‍റെ കായിക രംഗത്തെ വര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കട്ട് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ നല്‍കുന്ന ആദരമാണെന്ന് പി.ടി. ഉഷയും പറഞ്ഞു.

Post A Comment: