കുന്നംകുളം മരത്തംകോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന്‍ മനു (23) ആണ് മരിച്ചത്.


കുന്നംകുളം: ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ഒരു മരണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തംകോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന്‍ മനു (23) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ചിറമനേങ്ങാട് മരത്തം കോട് മനക്കപറമ്പില്‍ ഭാസ്കരന്‍റെ മകന്‍ ബാലചന്ദ്ര (27) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്തു വെച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വയനാട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ബൈക്കിലുള്ളവര്‍. കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മനുവിന്‍റെ മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബാലചന്ദ്രന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. 

Post A Comment: