സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പൊറ്റശ്ശേരിയില്‍.കോഴിക്കോട്: പ്രശസ്ത ശില്‍പിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ആര്‍.കെ പൊറ്റശ്ശേരി (രാധാകൃഷ്ണന്‍ മാസ്റ്റര്‍) അന്തരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്‌ലാം ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പൊറ്റശ്ശേരിയില്‍. ഗ്രാനൈറ്റിലും ടെറാക്കോട്ടയിലുമുള്ള ശില്‍പങ്ങളാണ് ആര്‍.കെയുടെ മാസ്റ്റര്‍ പീസുകള്‍. കൂടാതെ ചാര്‍ക്കോളിലും അദ്ദേഹം ചിത്രം വരച്ചിരുന്നു. വിധേയന്‍ എന്ന ടെറാക്കോട്ട ശില്‍പത്തിന് 2006ലെ കേരള ലളിത അക്കാദമി പുരസ്‌കാരം ലഭിച്ചു. 2010-11 അധ്യയനവര്‍ഷത്തിലാണ് മികച്ച അധ്യാപകനുള്ള ദേശീയ പുസ്‌കാരം ലഭിച്ചത്. മഹാത്മാഗാന്ധി, ശ്രനാരായണ ഗുരു, മുഹമ്മദ് അബ്ദു റഹ്മാന് സാഹിബ്, വിവേകാനന്ദന്‍, ഇന്ദിരാഗാന്ധി, ഇ.എം.എസ്, സി.എച്ച് മുഹമ്മദ് കോയ, എസ്.കെപൊറ്റക്കാട്, കൊ.പി കേശവമേനോന്‍, വൈക്കം മുഹമ്മദ് ബഷീര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഗ്രാനൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

Post A Comment: