വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ ബിജെപി എംപി സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ ബിജെപി എംപി സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ട് ആള്‍ജാമ്യത്തിനും ഒരുലക്ഷംരൂപ ബോണ്ടിനുമാണ് വിട്ടയച്ചത്. രണ്ട് ആഡംബര വാഹനങ്ങള്‍ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്‍റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന് നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചതിനും വിശദീകരണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 

Post A Comment: