മഹാരാഷ്​ട്രയില്‍ മുംബൈക്കടുത്ത്​ സ്വകാര്യ ഹെലികോപ്​റ്റര്‍ തകര്‍ന്ന്​ ഒരു മരണം.




മുംബൈ: മഹാരാഷ്​ട്രയില്‍ മുംബൈക്കടുത്ത്​ സ്വകാര്യ ഹെലികോപ്​റ്റര്‍ തകര്‍ന്ന്​ ഒരു മരണം. ഒ.എന്‍.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്​റ്ററാണ്​ തകര്‍ന്ന്​ വീണത്​. ഒരു മൃതദേഹം കണ്ടെത്തിയാതായും ഉള്‍കടലില്‍ ഹെലികോപ്​റ്ററി​​െന്‍റ അവശിഷ്​ടങ്ങള്‍ ലഭിച്ചെന്നുമുള്ള വിവരങ്ങളാണ്​ ലഭിക്കുന്നത്​. ഭാക്കി ആറ്​​ യാത്രക്കാരില്‍ ഒരാള്‍ മലയാളിയാണെന്ന സൂചനയുണ്ട്​. കോതമംഗലം സ്വദേശി ആന്‍റണി ജോസ്​​ ഹെലിക്കോപ്​റ്ററിലുണ്ടായതായാണ് ലഭിക്കുന്ന​ വിവരം. യാത്രക്കിടെ എയര്‍ ട്രാഫിക്​ കണ്‍ട്രോളുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. രണ്ടു പൈലറ്റുമാരുള്‍പ്പെടെ എട്ടുപേരാണ്​ കോപ്​റ്ററിലുള്ളത്​. VTPWA Dauphin AS 365 N3 എന്ന കോപ്​റ്റര്‍ 10.20ന്​ ജുഹുവില്‍ നിന്നാണ്​ യാത്ര ആരംഭിച്ചത്​. മുംബൈയില്‍ നിന്ന്​ 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഹെലികോപ്​റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ്​ ഹെലികോപ്​റ്ററുമായുള്ള ആശയവിനിമയം നഷ്​ടമായത്​. ഒായില്‍ ആന്‍റ്​ നാഷണല്‍ ഗ്യാസ്​ കോര്‍പറേഷ​​​​െന്‍റ ഉദ്യോഗസ്​ഥരും കോപ്​റ്ററില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. കോസ്​റ്റ്​ ഗാര്‍ഡ്​ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.

Post A Comment: