രാജ്യാന്തര നാടകോല്‍സവം ഇന്ന് തൃശൂരില്‍ അരങ്ങേറും.തൃശൂര്‍: രാജ്യാന്തര നാടകോല്‍സവം ഇന്ന് തൃശൂരില്‍ അരങ്ങേറും. ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിരണ്ടു നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. പലസ്തീന്‍ നാടകമായ ഇയര്‍ സീറോയാണ് ഉദ്ഘാടന നാടകം. ഓണ്‍ ലൈന്‍ വഴി ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും നാടകത്തിന്‍റെ അര മണിക്കൂര്‍ മുമ്പ് അക്കാദമിയിലെ ബോക്സ് ഓഫിസില്‍ ടിക്കറ്റുകള്‍ ലഭിക്കും.

Post A Comment: