മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്തത്.

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുവജനോത്സവ വേദിയില്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്തത്.
പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളതിന്‍റെ പേരില്‍ യുവജനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് പോലും ഒഴിവാക്കിയ ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി.ജെ.പിയും പ്രതിഷേധം രേഖപ്പെടുത്തി.


Post A Comment: