ത്വക്ക് രോഗം മൂലം മുടി കൊഴിച്ചില്‍ വര്‍ധിച്ചതിലുള്ള നിരാശയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.

മധുര: മുടി കൊഴിയുന്നതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഇരുപത്തേഴുകാരന്‍ ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആര്‍. മിഥുന്‍ രാജാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. ത്വക്ക് രോഗം മൂലം മുടി കൊഴിച്ചില്‍ വര്‍ധിച്ചതിലുള്ള നിരാശയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുടി കൊഴിച്ചില്‍ തടയുന്നതിനായി രാജ് പല മരുന്നുകളും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ചെന്നൈ ഇന്‍ഫോസിസില്‍ ജോലി ഉണ്ടായിരുന്ന മിഥുന്‍ കഴിഞ്ഞവര്‍ഷം ഈ ജോലി ഉപേക്ഷിച്ച്‌ ബെംഗളൂരുവിലേക്ക് മാറുകയായിരുന്നു.

Post A Comment: