ഇത്തവണ രാഷ്ട്രീയ വിജയമുണ്ടാകുമെന്ന്‍ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞുകോട്ടയം: കെ.എം. മാണി യു.ഡി.എഫിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കെ.എം മാണിയാണ് മടങ്ങി വരുന്ന കാര്യത്തില്‍ നിലപാട് അറിയിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ യു.ഡി.എഫ് വിജയിക്കും. കഴിഞ്ഞ തവണ സീറ്റ് നഷ്ടമായത് പ്രത്യേക സാഹചര്യത്തിലാണ്. ഇത്തവണ രാഷ്ട്രീയ വിജയമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: