ബല്‍റാമിന്‍റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി


തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ വി.ടി.ബല്‍റാം എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബല്‍റാമിന്‍റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. നേരത്തെ എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്. ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു, എംഎല്‍എക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത്.

Post A Comment: