റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ഗവര്‍ണര്‍ പി സദാശിവംതിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ഗവര്‍ണര്‍ പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ പാരിസ്ഥി സംരക്ഷണത്തിലും കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. നവകേരള മിഷനെയും ഹരിത കേരള മിഷനെയും ഗവര്‍ണര്‍ പ്രശംസിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും മറ്റ് സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, എന്‍സിസി, സ്കൗട്ട് ഗൈഡ്സ്, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും സല്യൂട്ട് സ്വീകരിച്ചു.

Post A Comment: