യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു


പാലക്കാട്​: വി. ടി ബല്‍റാം എം.എല്‍.എക്ക്​ പിന്തുണ അര്‍പ്പിച്ച്‌ ​ യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തൃത്താലയില്‍ ബല്‍റാം പങ്കെടുത്ത പരിപാടിക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ്​ യു.ഡി.എഫി​​െന്‍റ ഹര്‍ത്താല്‍. കൂറ്റനാട് കാഞ്ഞിരത്താണിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബല്‍റാം മാപ്പു പറയുന്നത് വരെ എം.എല്‍.എയെ തടയുന്നതുള്‍പ്പടെയുള്ള സമരം തുടരുമെന്നാണ് ഇന്നലെ സി.പി.എം പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എമ്മിന്‍റെ ഭീഷണിക്ക് മുമ്ബില്‍ ഭയക്കില്ലെന്നും എംഎല്‍എയുടെ ചുമതല നിര്‍ഭയമായി നിര്‍വഹിക്കുമെന്നും ബല്‍റാം പറഞ്ഞിരുന്നു. നേരത്തെ, എകെജിയെകുറിച്ചുള്ള പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട യു.ഡി.എഫ് നേതൃത്വം പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃത്താലയിലെ ബല്‍റാമിനെ വസതിയിലെത്തി കണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Post A Comment: