കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിനുമെതിരെ നിലപാട് വ്യക്തമാക്കി സിപിഐ
തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിനുമെതിരെ നിലപാട് വ്യക്തമാക്കി സിപിഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇരുവര്‍ക്കുമെതിരായ നിലപാട് അറിയിച്ചത്. കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമന്ത്രിസഭയിലെ മന്ത്രിയാകുമെന്നുള്ളത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കാനം പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗീതാഗോപിനാഥ് എല്‍ഡിഎഫിന്‍റെ ഉദേശകയല്ലെന്നും കാനം തുറന്നടിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ തീരുമാനങ്ങളാണെന്നു പറഞ്ഞ കാനം, ഗീതാ ഗോപിനാഥിന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കണോയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയന്നും വ്യക്തമാക്കി.

Post A Comment: