കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്നാല്‍ പെന്‍ഷന്‍കാരോടു പ്രതിബദ്ധതയുണ്ട്. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാകും. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതു സാമ്പത്തിക പ്രതിസന്ധികൊണ്ടാണ്. കെഎസ്‌ആര്‍ടിസിക്കു പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി തന്നെ നല്‍കും.  അതിനായി അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

Post A Comment: