അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി റവന്യൂ മന്ത്രിക്ക് പരാതി നല്‍കി.

കുന്നംകുളം: എസ്എന്‍ഡിപി യോഗം കുന്നംകുളം ശാഖക്ക് അനുവദിച്ച സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കാനുള്ള അനുമതി റദ്ദാക്കണമെന്ന് സിപിഐ. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി റവന്യൂ മന്ത്രിക്ക് പരാതി നല്‍കി.

ശ്മശാനമായി ഉപയോഗിക്കാന്‍  ചൊവ്വന്നൂര്‍ വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 108/2 ല്‍പെട്ട 0.6580 ഹെക്ടര്‍ സ്ഥലത്തിന് എസ്എന്‍ഡിപി കുന്നംകുളം ശാഖാ ശ്മശാന കമ്മിറ്റിയുടെ പേരില്‍ പട്ടയം നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നു. ഈ സ്ഥലത്തിന് അധികം അകലെയല്ലാതെ നഗരസഭയുടെ വാതക ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവില്‍ മറ്റൊരു ശ്മശാനം ആവശ്യമില്ലെന്നും, ഈ ഭൂമി ലൈഫ് മിഷന്‍ പദ്ധതിയടക്കമുള്ളവക്കായി ഉപയോഗിക്കണമെന്നും  നിയോജകമണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍ പരാതിയില്‍ പറയുന്നു. 

Post A Comment: