ഹൃദയത്തിലൂടെ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചുകയറിയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ബ്രസീല്‍: ഹൃദയത്തിലൂടെ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചുകയറിയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രസീലിലെ ടോറിറ്റാമിയിലാണ് സംഭവം നടന്നത്. ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പികള്‍ അടുക്കിവെച്ചിരിക്കുന്ന വീപ്പയിലേയ്ക്ക് വീടിനു പുറത്ത് ഏണിയില്‍ കയറി കളിക്കുകയായിരുന്ന കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. അതില്‍ ഒരു കമ്പി കുട്ടിയുടെ പുറത്ത് തുളച്ചുകയറി ഹൃദയത്തിലൂടെ കടന്ന് ശരീരത്തിന് പുറത്തെത്തുകയായിരുന്നു. ഹൃദയം മിടിക്കുന്നതിനൊപ്പം കമ്പിയും അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കൊണ്ടുവന്ന ഉടനെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഹൃദയത്തിലൂടെ തുളച്ചു കയറിയ കമ്പി പുറത്തെടുത്തത് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. തുളച്ചു കയറിയ കമ്പി വലിച്ചൂരാന്‍ ശ്രമിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന്‍ തിരികെ കിട്ടിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Post A Comment: