സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്നങ്ങള്‍ അല്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്ദില്ലി: സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്നങ്ങള്‍ അല്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യപ്പെടുന്നതെന്ന്. വൈകാതെ അത്തരം തിരുത്തലുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സു​പ്രീം കോ​ട​തി​യില്‍ ചീ​ഫ് ജ​സ്റ്റീ​സും മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത​യ്ക്ക് ഇതുവരെ പ​രി​ഹാ​രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജ​സ്റ്റീ​സു​മാ​രാ​യ ചെ​ല​മേ​ശ്വ​ര്‍, ര​ഞ്ജ​ന്‍ ഗോ​ഗോ​യി, മ​ദ​ന്‍ ബി. ​ലോ​ക്കൂ​ര്‍, കു​ര്യ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാണ് വിമര്‍ശനം ഉന്നയിച്ചത്.

Post A Comment: