ട്രംപിന്‍റെ ഭീഷണിക്കു മറുപടിയുമായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ധനസഹായം നിര്‍ത്തിവെക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കു മറുപടിയുമായി പാകിസ്താന്‍. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് വ്യക്തമാക്കി.  തങ്ങള്‍ ഇനിയൊന്നും ചെയ്യില്ലെന്ന് നേരത്തെ തന്നെ യു.എസിനോട് പറഞ്ഞതാണ്. അതിനാല്‍ ട്രംപിന്‍റെ ഈ ഭീഷണിക്ക് ഒരു പ്രധാന്യവുമില്ല’- ഖ്വാജ് ആസിഫ് പറഞ്ഞു. യു.,എസ് നല്‍കിയെന്ന്‍ പറയുന്ന സഹായങ്ങളുെട കണക്കു വെളിപെടുത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ നല്‍കിയ സഹായങ്ങള്‍ കണക്കാക്കിയാല്‍ യു.എസ് തിരിച്ചു നല്‍കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കുയുടെ പരാജയം മറച്ചുവെക്കാനാണ് ട്രംപിന്‍റെ പാക് വിരുദ്ധ പ്രസ്താവനയെന്ന് ഖാജാ ആസിഫ് പറഞ്ഞു. പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്‍റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നു. കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്‍റെ സഹായധനം അമേരിക്ക റദ്ദാക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. ട്രംപിന്‍റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Post A Comment: