ശ്രീജിത്ത്​ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി നിവിന്‍ പോളി
കൊച്ചി: സഹോദരന്‍റെ​​ കസ്​റ്റഡി മരണത്തി​ല്‍ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ശ്രീജിത്ത്​ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി നിവിന്‍ പോളി. ഹൃദയം തകരുന്ന കാഴ്​ചയാണിത്​. എതൊരു പൗരനെയും പോലെ സഹോദര​​​െന്‍റ മരണത്തി​​​െന്‍റ കാരണമറിയാന്‍ ശ്രീജിത്തിന്​ അവകാശമുണ്ട്​. ശ്രീജിത്തിനും കുടുംബത്തിനും ഒപ്പം താനുമുണ്ടാകുമെന്നും നിവിന്‍ ഫേസ്​ബുക്കില്‍ കുറിച്ചു. 2014ലാണ്​ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവ്​ മരിച്ചത്​. മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​​ ശ്രീജിത്ത്​ കഴിഞ്ഞ 761 ദിവസങ്ങളായി നിരാഹാര സമരത്തിലാണ്​. അതേ സമയം, ശ്രീജിവി​​ന്‍റെ മരണം സംബന്ധിച്ച ​അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്​ സി.ബി.​െഎ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

Post A Comment: