തന്‍റെ പേരില്‍ വ്യാജ പരാതി പ്രചരിക്കുന്നതിനെതിരെ ഡോക്ടര്‍ വിപി ഗംഗാധരന്‍ പരാതി നല്‍കി.സമൂഹ മാധ്യമങ്ങളില്‍ തന്‍റെ പേരില്‍ വ്യാജ പരാതി പ്രചരിക്കുന്നതിനെതിരെ ഡോക്ടര്‍ വിപി ഗംഗാധരന്‍ പരാതി നല്‍കി. കാന്‍സര്‍ പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ എന്ന പേരില്‍ വി.പി.ഗംഗാധരന്‍റെ ചിത്രംവെച്ച് വ്യാജ സന്ദേശം ഉണ്ടാക്കിയവര്‍ക്കെതിരെ പരാതിയുമായാണ് ഡോക്ടര്‍ രംഗത്ത് വന്നത്. വാട്‌സാപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.  കാന്‍സറിനെ പ്രതിരോധിക്കാനുള്ള മൂന്ന് മാര്‍ഗങ്ങളാണ് ഇതിലുള്ളത്. ഡോ.വി.പി.ഗംഗാധരന്‍റെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Post A Comment: