ഭീഷണികളെ ഭയക്കാതെ അഭിപ്രായം പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടി നിത്യാ മേനോന്‍.ഭീഷണികളെ ഭയക്കാതെ അഭിപ്രായം പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടി നിത്യാ മേനോന്‍. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ നാലു ഭാഷകളിലായി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തില്‍ ഒരു എഴുത്തുകാരിയുടെ വേഷത്തിലാണ് നിത്യ എത്തുന്നത്. ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളി ചിത്രം ചര്‍ച്ചയാക്കുന്നുണ്ട്. സുരക്ഷിതമായും മാന്യമായും അഭിപ്രായം പറയാനാകാത്തത് അനാരോഗ്യകരമായ സമൂഹത്തിന്‍റെ ലക്ഷണമാണ്. ലോകത്തിലെവിടെയും പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും പക്ഷേ താന്‍ ലോകത്തെ നോക്കി കാണുന്നത് നല്ലമനുഷ്യരും ചീത്ത മനുഷ്യരും എന്ന നിലയിലാണെന്നും നിത്യപറയുന്നു.
ചിത്രം മുഴുവന്‍ തന്നെ ചുറ്റിപ്പറ്റിയാണെന്നതിനാലും നാലു ഭാഷകളില്‍ ചിത്രീകരിക്കുന്നതിനാലും വിശ്രമമില്ലാത്ത ജോലിയാണെന്ന് താരം വ്യക്തമാക്കുന്നു. സിങ്ക് സറൗണ്ട് സൗണ്ടില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ഒരു പക്ഷേ പ്രാണയെന്നാണ് അണിയറക്കാര്‍ പറയുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത്.

Post A Comment: