സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് നാളെ

സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് നാളെ. ഇന്ധനവില വര്ദ്ധകനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബി.എം.എസ്. ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ബസ്, ടാക്‌സി, ഓട്ടോ, ലോറി എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. രാജ്യത്ത് പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില കുതിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇതുമൂലം വര്ദ്ധിളച്ചു. എണ്ണക്കമ്പനികള്‍ പകല്ക്കൊ ള്ള നടത്തുന്നത് തടയാന്‍ കേന്ദ്ര സര്ക്കാൊര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്ന്നി ട്ടുണ്ട്. വര്‌്ക്ധ ഷോപ്പ്, സ്‌പെയര്പാൊര്‌്രതസ് കടകള്‍ ഉള്പ്പെിടെ മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നാളെ അടച്ചിടും. വാഹനപണിമുടക്ക് ജനജീവിതത്തെ ബാധിക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്വീകസിനേയും പണിമുടക്ക് ബാധിച്ചേക്കും. അതേ സമയം ബസ്ചാര്ജ്് വര്ദ്ധിേപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്ഫെപഡറേഷന്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം ചാര്ജ്ജ്ത പത്തുരൂപയാക്കുക, വിദ്യാര്ത്ഥി കളുടെ കണ്സെ്ഷന്‍ നിരക്ക് അഞ്ചു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്ഡിറനേഷന്‍ കമ്മിറ്റി ഇതേ ആവശ്യം ഉന്നയിച്ച് അടുത്ത മാസം ഒന്നുമുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ധനവില വര്ധiനവിനെതിരെ പ്രഖ്യാപിച്ച വാഹന പണിമുടക്കിനെ പിന്തുണച്ച് വ്യാപാരികളും. പണിമുടക്കിനെ പിന്തുണച്ച് നാളെ വ്യാപാരികള്‍ കരിദിനമായി ആചരിക്കുമെന്ന് വ്യാപാരി വ്യവസായി കോണ്ഫെരഡറേഷന്‍ സംസ്ഥാന കണ്വീെനര്‍ ബിന്നി ഇമ്മട്ടി പറഞ്ഞു. ഇന്ധനവില വര്ധിന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ബിന്നി ഇമ്മട്ടി പറഞ്ഞു


Post A Comment: