ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണന്ക്ക് വിട്ടതിന് പിന്നാലെ ഐഎംഎ സമരം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.ദില്ലി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണന്ക്ക് വിട്ടതിന് പിന്നാലെ ഐഎംഎ സമരം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.  രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി. 
ഹോമിയോ, ആയുര്‍വേദ തുടങ്ങി അലോപ്പതി ഇതര മെഡിക്കല്‍ ശാഖകളില്‍ ബിരുദമുള്ളവര്‍ക്ക് ആറ് മാസത്തെ ഒരു കോഴ്‌സിനു ശേഷം അലോപ്പതി മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ കരട് ദേശീയ മെഡിക്കല്‍ ബില്‍ അവകാശം നല്‍കുന്നുണ്ട്.

Post A Comment: