സ്റ്റാര്‍ച്ച്‌ കള്ളില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാക്കുന്ന അബ്കാരി നിയമത്തിലെ വകുപ്പ് ഭേദഗതി ചെയ്തു
തിരുവനന്തപുരം: വ്യാജ കള്ള് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്റ്റാര്‍ച്ച്‌ കള്ളില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാക്കുന്ന അബ്കാരി നിയമത്തിലെ വകുപ്പ് ഭേദഗതി ചെയ്തു. നേരത്തെ അഞ്ചുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ചുമത്താവുന്ന കുറ്റമായിരുന്നു ഇത്. അബ്കാരി നിയമത്തിലെ അമ്ബത്തിയേഴാം വകുപ്പ് ഭേദഗതി ചെയ്താണ് കള്ളില്‍ സ്റ്റാര്‍ച്ച്‌ ചേര്‍ക്കുന്നത് കുറ്റകരമല്ലാതാക്കി മാറ്റിയത്. കഴിഞ്ഞ ഡിസംബറില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 ആക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനായി നടത്തിയ നിയമഭേദഗതിയൊടൊപ്പമാണ് കള്ളില്‍ സ്റ്റാര്‍ച്ച്‌ ചേര്‍ക്കുന്നത് കുറ്റകരമല്ലാത്തതാക്കി നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. സ്റ്റാര്‍ച്ച്‌, പഞ്ചസാര, സ്പിരിറ്റ് എന്നിവ ചേര്‍ത്താണ് വ്യാജ കള്ള് നിര്‍മിക്കുന്നത്.

Post A Comment: