ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വത്സല കുമാരി (70) അന്തരിച്ചു.
കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വത്സല കുമാരി (70) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ മരണം സംഭവിച്ചു. എം.എല്‍.എയും നടനുമായ ഗണേഷ് കുമാര്‍, ബിന്ദു, ഉഷ എന്നിവര്‍ മക്കളാണ്. സംസ്കാരം വ്യാഴാഴ്ച.

Post A Comment: