ശ്രീജിവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്.

തിരുവനന്തപുരം: ശ്രീജിവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന്​ പിന്‍മാറുകയുള്ളൂ. സമരത്തിന്​ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക്​ നന്ദിയെന്നും ശ്രീജിത്ത്​ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളില്‍ തൃപ്തിയില്ല. സര്‍ക്കാറിനു നേരത്തെ ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്തത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണ വിജ്ഞാപന ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം.വി. ജയരാജനില്‍ നിന്നും കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്തിന്‍റെ പ്രതികരണം.

Post A Comment: