കുന്നംകുളത്തെ എസ്എച്ച്ഒ ആയി സി ആര്‍ സന്തോഷും ചാവക്കാട്ടെ എസ്എച്ച്ഒ ആയി കെ ജി സുരേഷും ചാര്‍ജെടുത്തു.തൃശൂര്‍: ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതലയേറ്റു. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ചുമതലയേറ്റത്. പോലീസ് സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് കെ പി തോമസ് കമ്മീഷന്‍റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചത്. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, പേരാമംഗലം, ഒല്ലൂര്‍, ഗുരുവായൂര്‍, പുതുക്കാട്, കുന്നംകുളം, ചാവക്കാട്, കൊടകര, വടക്കാഞ്ചേരി, ചേലക്കര, ഇരിങ്ങാലക്കുട, അന്തിക്കാട്, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, വലപ്പാട് എന്നീ സ്റ്റേഷനുകളിലാണ് സിഐ മാര്‍ ചുമതലയേറ്റത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ക്രമസമാധനത്തോട് ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം, ഗതാഗത പരിപാലനം തുടങ്ങിയവ എസ്എച്ച്ഒമാരുടെ ചുമതലയായിരിക്കും. മറ്റ് സ്റ്റേഷനുകളിലെ ക്രമസമാധാനത്തിന് ഡിവൈഎസ്പി മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ കീഴില്‍ പ്രത്യേക ക്രൈം ഡിവിഷന്‍ ഓഫീസര്‍മാരേയും നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും ഒരു എസ്.ഐ ഉണ്ടാകും ഇതിനു കീഴില്‍ പോലീസുകാരുടെ സ്‌ക്വാഡും  ഉണ്ടാകും ക്രമസമാധാനപാലനത്തിനായി മറ്റൊരു എസ് ഐ ഉണ്ടാകും. ഇതിനു കീഴിലും പോലീസ് സ്‌കോഡ് ഉണ്ടാകും ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകുന്ന ചുമതലയായിരിക്കും എസ്എച്ച്ഒ പോസ്റ്റിലുള്ള സിഐയ്ക്ക് നിര്‍വഹിക്കാനുള്ളത്.
       കുന്നംകുളത്തെ എസ്എച്ച്ഒ ആയി സി ആര്‍ സന്തോഷും  ചാവക്കാട്ടെ എസ്എച്ച്ഒ ആയി കെ ജി സുരേഷും ചാര്‍ജെടുത്തു.

Post A Comment: