2019ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്​ മല്‍സരിച്ചാല്‍ ശിവസേനക്ക്​ വന്‍ നഷ്​ടമുണ്ടാക്കുമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്



 മുംബൈ: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്​ മല്‍സരിച്ചാല്‍ ശിവസേനക്ക്​ വന്‍ നഷ്​ടമുണ്ടാക്കുമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. ശിവസേന ബുദ്ധിയുള്ള പാര്‍ട്ടിയാണെന്നും അതുകൊണ്ട്​ തന്നെ അവര്‍ക്ക്​ ഇക്കാര്യം മനസിലാവുമെന്നാണ്​ പ്രതീക്ഷയെന്നും ഫട്​​നാവിസ്​ പറഞ്ഞു. കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നുചേര്‍ന്ന്​ മല്‍സരിക്കുമ്പോള്‍ അതിനെ എതിര്‍ക്കണമെങ്കില്‍ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം നില നില്‍ക്കണം. അല്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും അത്​ ഗുണകരമാവില്ലെന്നും ഫട്​​നാവിസ്​ പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന്​ ശിവസേന കഴിഞ്ഞയാഴ്​ച വ്യക്​തമാക്കിയിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനമുയര്‍ത്തിയാണ്​ ബന്ധം അവസാനിച്ചത്​​.

Post A Comment: