ദീപിക പദുകോണ്‍ ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്
ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ പേരുള്‍പ്പെ​െട മാറ്റങ്ങളുമായി റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുകോണ്‍ ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ഹരിയാന മന്ത്രി അനില്‍ വിജാണ് ചത്രത്തെ വിലക്കി‍യതായി അറിയിച്ചത്. നേരത്തെ ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാറുകളും ചിത്രം വിലക്കിയിരുന്നു. ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നേരത്തേ ഡിസംബര്‍ ഒന്നിന്​ പുറത്തിറക്കാന്‍ തീരുമാനിച്ച ചിത്രത്തിനെതിരെ രജപുത്ര സമുദായം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദേശീയ​ശ്ര​ദ്ധ നേടിയിരുന്നു. 'പത്മാവതി' എന്ന സിനിമയു​െട പേര്​ 'പത്മാവത്'​ എന്നാക്കിയാണ്​ റിലീസ്​ ചെയ്യുന്നത്​. ദീപികയുടെ കഥാപാത്രമായ രജപുത്ര റാണിയുടെ നൃത്തം ഉള്‍പ്പെടെ രംഗങ്ങളെയാണ്​ രജ്​പുത്​ കര്‍ണി സേനയും മറ്റും ശക്​തമായി എതിര്‍ത്തത്​. ഇത്​ പിന്നീട്​ രാഷ്​ട്രീയ വിവാദമായി. പ്രദര്‍ശനത്തിന്​ ഒരുങ്ങിയ തിയറ്ററുകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണിയുമുയര്‍ന്നു. ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തി​​​െന്‍റ പശ്ചാത്തലത്തില്‍ സെന്‍സര്‍ ബോര്‍ഡിന്​ കീഴില്‍ ചരിത്രകാരന്മാരടങ്ങുന്ന സംഘം പരിശോധിച്ചശേഷമാണ്​ അനുമതി നല്‍കിയത്​. 

Post A Comment: