സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിസിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്രത്തിന്‍റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറിയെന്നും പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപി സിബിഐ യെ സി പി എമ്മിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണിപ്പോള്‍ രാജ്യത്ത് ദളിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊയിലാണ്ടിയില്‍ നടന്ന കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ സമാപാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Post A Comment: