വിവാഹത്തിന് 10 നാള്‍ മാത്രം അവശേഷിക്കെയാണ് നിഷ വിഷം കഴിക്കാന്‍ തീരുമാനിച്ചത്.

z

തനിക്ക് വിവാഹവാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിക്കുകയും, പിന്നീട് നിരന്തരം പീഡിപ്പിക്കുകയും ചെയ്ത കാമുകനെ തന്‍റെ ജീവന്‍ തന്നെ നല്‍കി പാഠം പഠിപ്പിച്ചിരിക്കുകയാണ് യുവതി. മഹാരാഷ്ട്രയിലെ രോഹിണി ഗ്രാമനിവാസിയാണ് നിഷ ദേവിദാസ്. വിവാഹത്തിന് 10 നാള്‍ മാത്രം അവശേഷിക്കെയാണ് നിഷ വിഷം കഴിക്കാന്‍ തീരുമാനിച്ചത്. വിഷം കഴിക്കുക മാത്രമല്ല ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ വീഡിയോ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു ഈ യുവതി. തന്‍റെ സഹോദരി ജീവനൊടുക്കാന്‍ തീരുമാനിച്ചത് കാമുകനായ നിഖില്‍ ബോര്‍ക്കറുടെ ഭീഷണി സഹിക്കവയ്യാതെയാണെന്ന് സഹോദരന്‍ രവി കാവ്ലെ പറഞ്ഞു. തന്‍റെ സഹോദരിയെ വിവാഹത്തിന്‍റെ പേരുപറഞ്ഞ് പീഡിപ്പിക്കുകയും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് രവി ആരോപിച്ചു.
നിഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം സംഭവം തങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്തുപറഞ്ഞാണ് യുവാവ് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് വ്യക്തമല്ല. വിഷം കുടിച്ച നിലയില്‍ നിഷയെ ഒരാള്‍ കണ്ടെത്തുകയും ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. ഫെബ്രുവരി നാലിനായിരുന്നു മറ്റൊരു വ്യക്തിയുമായി നിഷയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Post A Comment: